പ്രശസ്ത ഹൈപ്പര്‍ സ്കെയില്‍ പ്ലാറ്റ്ഫോമായ റക്ക്ബാങ്ക് ഡാറ്റാസെന്‍റര്‍ പ്രൈവറ്റ് ലിമിറ്റഡുമായി ആയിരം കോടിയുടെ കരാറില്‍ ഏര്‍പ്പെട്ട് ചേര്‍ത്തല ഇന്‍ഫോ പാര്‍ക്ക്. ഇതിനായുള്ള കരാറില്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക് സിഇഒ ആയ ഹൃഷികേശ് നായരും ആര്‍ബിഡിസി ചെയര്‍മാന്‍ അനില്‍ റെഡ്ഡിയും ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുത്തിരുന്നു
ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിനായി ആയിരം കോടിയുടെ പദ്ധതി - ചേര്‍ത്തല
ഐടി രംഗത്ത് കേരളത്തിന് വലിയ ഒരു കതിച്ചു ചാട്ടത്തിന് സഹായിക്കുന്ന കരാറായി ഇത് മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ നിക്ഷേപിക്കുന്നതിലും ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്ക് സഹായിക്കുവാന്‍ ശ്രമിക്കുന്നതിലും അഭിമാനമുണ്ടെന്ന് കരാര്‍ ഒപ്പിട്ട് ശേഷം അനില്‍ റെഡ്ഡിയും പറഞ്ഞു.
ഇന്‍ഫോപാര്‍ക്ക്
ഐടി രംഗത്ത് കേരളത്തിന് വലിയ ഒരു കതിച്ചുചാട്ടത്തിന് സഹായിക്കുന്ന കരാറായി ഇത് മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ നിക്ഷേപിക്കുന്നതിലും ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്ക് സഹായിക്കുവാന്‍ ശ്രമിക്കുന്നതിലും അഭിമാനമുണ്ടെന്ന് കരാര്‍ ഒപ്പിട്ട് ശേഷം അനില്‍ റെഡ്ഡിയും പറഞ്ഞു.
യൂറോപ്പ്, യുഎസ് എന്നിവിടങ്ങളില്‍ മികച്ച പ്രവര്‍ത്തന പരിചയവും ധാരാളം ഉപഭോക്താക്കളുമുള്ള പ്രശസ്തമായ ഒരു ഡാറ്റാ സെന്‍റർ പ്ലാറ്റ്ഫോമാണ് ആർബിഡിസി. 2013-ലാണ് ഇത് സ്ഥാപിതമായത്.