ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് സമ്മേളനം ആരംഭിച്ചു. ആദ്യ മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങി.
'ലക്ഷ്യം നവ ഇന്ത്യ'; ബജറ്റില്‍ പ്രതീക്ഷയോടെ രാജ്യം - 'ലക്ഷ്യം നവ ഇന്ത്യ'
രാജ്യത്ത് 2.7 ട്രില്യണ്‍ ഡോളര്‍ സമ്പത്ത് വ്യവസ്ഥയായി വളര്‍ന്നു.

പുതിയ ഇന്ത്യക്കായുള്ള ആഗ്രഹം തെരഞ്ഞടുപ്പില്‍ പ്രതിഫലിച്ചെന്നും സമ്മേളനത്തിന്‍റെ മുന്നോടിയായി ധനമന്ത്രി പറഞ്ഞു. മോദി സർക്കാരിന്‍റെ ലക്ഷ്യം നവ ഇന്ത്യ. രാജ്യത്ത് 2.7 ട്രില്യണ്‍ ഡോളര്‍ സമ്പത്ത് വ്യവസ്ഥയായി വളര്‍ന്നു. ഈ സാമ്പത്തിക വര്‍ഷം 3 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വ്യവസ്ഥ കൈവരിക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിന്‍റെ ആമുഖമായി പറഞ്ഞു. ഇന്ത്യയ്ക്ക് അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പത്ത് വ്യവസ്ഥ കൈവരിക്കാന്‍ കഴിയും. ഇന്ത്യയുടെ സമ്പദ് ഘടന ശക്തമാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ വഴി തൊഴില്‍ ഇല്ലായ്മ ഇല്ലാതാക്കും. വാണിജ്യമേഖലയെ ശക്തിപ്പെടുത്തു. വളര്‍ച്ചക്ക് സ്വകാര്യ മേഖയുടെ പങ്ക് പ്രധാനമാണെന്നും ആമുഖമായി നിർമല സീതാരാമൻ ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.