വിദേശ വിദ്യാർഥികളെ ആകർഷിക്കാൻ സ്റ്റഡി ഇൻ ഇന്ത്യാ പദ്ധതി
വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കും. വിദേശ രാജ്യങ്ങളിൽ നിന്നും വിദ്യാർഥികളെ ആകർഷിക്കാൻ സ്റ്റഡി ഇൻ ഇന്ത്യാ പദ്ധതി
വിദ്യാഭ്യാസ മേഖലയിൽ സമഗ്ര പരിഷ്കരണം പ്രഖ്യാപിച്ച് രണ്ടാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ്. ദേശീയ വിദ്യാഭ്യാസ നയം വരും. വിദേശത്തെ തൊഴിലിടങ്ങളില്‍ ആവശ്യമായ കഴിവുകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ. ഗവേഷണത്തിന് ഊന്നൽ നൽകികൊണ്ടുള്ള വിദ്യാഭ്യാസ പരിഷ്കരണ നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കും. ഗവേഷണവും ഉന്നത വിദ്യാഭ്യാസവും പ്രോൽസാഹിപ്പിക്കാൻ നാഷനൽ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്താൻ 400 കോടി രൂപ. വിദേശ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് ഉയര്‍ന്ന പഠനങ്ങള്‍ക്ക് ആകര്‍ഷിക്കുന്ന രീതിയില്‍ വിദ്യാഭ്യാസ മേഖലയില്‍ മാറ്റം വരുത്തും. അതിനായി സ്റ്റഡി ഇൻ ഇന്ത്യാ പദ്ധതി നടപ്പാക്കുമെന്നും നിർമല സീതാരാമൻ.