സ്ത്രീശാക്തീകരണത്തിന് പുതിയ പദ്ധതികൾ
സ്ത്രീക്ഷേമത്തിനായി മുദ്ര പദ്ധതിയിലൂടെ ഓരോ സംഘത്തിലേയും ഒരു വനിതയ്ക്ക് ഒരു ലക്ഷം രൂപ വായ്പ.
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധിക്ക് ശേഷം ഒരു വനിത അവതരിപ്പിച്ച ആദ്യ ബജറ്റില്‍ സ്ത്രീശാക്തീകരണത്തിന് പുതിയ പദ്ധതികൾ. വികസനത്തിൽ സ്ത്രി പങ്കാളിത്തം കൂട്ടുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. സ്ത്രികൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്ക് പ്രത്യേക സഹായം. സ്ത്രിക്ഷേമത്തിനായി മുദ്ര പദ്ധതിയിലൂടെ ഓരോ സംഘത്തിലേയും ഒരു വനിതയ്ക്ക് ഒരു ലക്ഷം രൂപ വായ്പ. സ്വയം സഹായ സംഘങ്ങൾക്കുള്ള പലിശയിളവ് എല്ലാ ജില്ലകളിലും വ്യാപിപിക്കും. ജൻധൻ അക്കൗണ്ടുള്ള എല്ലാ സ്ത്രികൾക്കും ഓവർ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കുമെന്നും ബജറ്റ് പ്രഖ്യാപനം.