സ്ഫോടക വസ്തുക്കളുമായി യുവാവ് പിടിയിൽ - ജലാറ്റിൻ സ്റ്റിക്ക്
കാറിൽ കടത്തുകയായിരുന്ന 1,700 ജലാറ്റിൻ സ്റ്റിക്കുകൾ പൊലീസ് കണ്ടെത്തി.
യുവാവ് പിടിയിൽ
തൃശ്ശൂർ: മണ്ണുത്തിയിൽ സ്ഫോടക വസ്തുക്കളുമായി യുവാവ് പിടിയിൽ. ചാലക്കുടി സ്വദേശി രതീഷ് (37) നെയാണ് ഹൈവേ പൊലീസ് പിടികൂടിയത്. ഇയാൾ കാറിൽ കടത്തുകയായിരുന്ന 1,700 ജലാറ്റിൻ സ്റ്റിക്കുകൾ പൊലീസ് കണ്ടെത്തി. ദേശീയപാതയിൽ പൊലീസിന്‍റെ വാഹന പരിശോധനക്കിടെയാണ് സംഭവം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Last Updated : May 17, 2019, 5:34 PM IST