പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി - Youth accused of raping 12-year-old in UP
സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി
പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി
ലക്നൗ:കന്നുകാലികളെ മേയ്ക്കാന്‍ പോയ പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശ് ചിത്രക്കൂട്ടിലാണ് സംഭവം. പെണ്‍കുട്ടിയുടെ നാട്ടുകാരനായ ഇരുപത് വയസുകാരനാണ് പീഡിപ്പിച്ചതെന്ന് മൗ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ സുഭാഷ്ചന്ദ്ര ചൗരസ്യ പറഞ്ഞു. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി.