ലണ്ടന്‍: ഈ മാസം 18ന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് 1.6 ദശലക്ഷം യുഎസ് ഡോളര്‍. 11.70 കോടി രൂപയോളം വരും ഈ തുക. ഐസിസി തിങ്കളാഴ്‌ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ഈ മാസം 18 സതാംപ്‌റ്റണിലാണ് ഫൈനല്‍ പോരാട്ടം. റണ്ണറപ്പുകള്‍ക്ക് എട്ട് ലക്ഷം യുഎസ് ഡോളറും സമ്മാനമായി ലഭിക്കും. 5.85 കോടി രൂപ വരും ഈ തുക.
ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുള്ള സമ്മാന തുക വീതം വെച്ച് നല്‍കും. ചാമ്പ്യന്‍ഷിപ്പ് ട്രോഫി സൂക്ഷിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും അവസരം ലഭിക്കും. ആഗോള തലത്തിലുള്ള ടെസ്റ്റ് ക്രിക്കറ്റിനെ പ്രതിനിധീകരിച്ച് ഇംഗ്ലീഷ് ലക്ഷ്വറി ബ്രാന്‍ഡായ തോമസ് ലിറ്റെയാണ് ട്രോഫി രൂപകല്‍പ്പന ചെയ്‌തത്.