കേരളം

kerala

ETV Bharat / briefs

എന്‍റെ കുടുംബത്തെ മോദി അപമാനിച്ചു, മരിച്ചാലും ഞാനങ്ങനെ ചെയ്യില്ലെന്ന് രാഹുൽ - .എന്‍റെ കുടുംബത്തെ മോദി അപമാനിച്ചു

"മോദിയുടെ അച്ഛനെയും അമ്മയെയും ഞാനൊരിക്കലും അപമാനിക്കില്ല. ഞാൻ ആർ.എസ്.എസ്സോ ബി.ജെ.പി.യോ അല്ലാത്തതാണ് അതിന് കാരണം" - രാഹുല്‍ ഗാന്ധി

എന്‍റെ കുടുംബത്തെ മോദി അപമാനിച്ചു,പക്ഷെ മരിച്ചാലും ഞാൻ തിരിച്ചങ്ങനെ ചെയ്യില്ല ;രാഹുൽ

By

Published : May 15, 2019, 10:41 AM IST

ഉജ്ജൈനി:തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ തന്‍റെ അച്ഛനെയും മുത്തശ്ശിയെയും പ്രധാനമന്ത്രി നരേന്ദ്രമോദി അപമാനിച്ചതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ ഉജ്ജൈനിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘മരിച്ചാലും അതേ നാണയത്തിൽ മോദിക്ക് മറുപടി നൽകാൻ ഞാൻ തയ്യാറല്ല. മോദിയുടെ അച്ഛനെയും അമ്മയെയും ഞാനൊരിക്കലും അപമാനിക്കില്ല. ഞാൻ ആർ.എസ്.എസ്സോ ബി.ജെ.പി.യോ അല്ലാത്തതാണ് അതിന് കാരണം. ഞാൻ കോൺഗ്രസുകാരനാണ്. എനിക്ക് നേരെ മോദിജി എത്ര ശത്രുത കാണിച്ചാലും ഞാൻ തിരിച്ച് സ്നേഹിക്കും. ഞങ്ങൾ സ്നേഹം കൊണ്ട് മോദിജിയെ പരാജയപ്പെടുത്തും.’’ -രാഹുൽ പറഞ്ഞു.

ABOUT THE AUTHOR

...view details