തിരുവനന്തപുരം: ഒരു പരിസ്ഥിതി ദിനം കൂടി കടന്നു പോകുമ്പോഴും തെക്കൻ തിരുവിതാംകൂറിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ നെയ്യാറ്റിൻകര ഇന്നും മാലിന്യമുക്തമായിട്ടില്ല. മാലിന്യങ്ങൾ കുമിഞ്ഞുകൂടി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇവിടെ മാലിന്യ നിർമാർജനത്തിന് അടിസ്ഥാനപരമായ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് കാലത്ത് വിഷയം ഉന്നയിക്കുന്നവര്‍ മാറിമാറി അധികാരത്തിലെത്തുമ്പോഴും പ്രശ്നത്തിന് പരിഹാരമുണ്ടാക്കാത്തത് ജനങ്ങളില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
നെയ്യാറ്റിന്‍കരയില്‍ മാലിന്യപ്രശ്നം രൂക്ഷം: അധികൃതര്‍ക്കെതിരെ നാട്ടുകാര്‍ രംഗത്ത് - neyyatinkara
നഗരസഭയുടെ കഴിഞ്ഞ ഭരണസമിതി അന്യസംസ്ഥാനങ്ങളിൽ നിന്ന് ഉള്‍പ്പെടെ മാലിന്യ സംസ്കരണ പദ്ധതികൾ പഠിച്ചു വന്നെങ്കിലും ഇന്നും അവ ഫയലുകളിൽ തന്നെ ഉറങ്ങുകയാണ്.
നഗരസഭക്ക് മുന്നിൽ ഉപയോഗശൂന്യമായിക്കിടക്കുന്ന ലോറിയിൽ മാസങ്ങൾ പഴക്കമുള്ള മാലിന്യങ്ങൾ അടിഞ്ഞു കൂടി കിടന്നിട്ട് അധികൃതർ തിരിഞ്ഞുപോലും നോക്കുന്നില്ല. മാലിന്യം മണ്ണിട്ട് മൂടിയെങ്കിലും അവ നശിക്കാതെ മണ്ണിനടിയിൽ തന്നെ കിടന്ന് പാരിസ്ഥിതിക പ്രശ്നത്തിനും കാരണമാകുന്നുണ്ട്. ഇതില്‍നിന്നും ഊർന്നിറങ്ങുന്ന മലിനജലം സമീപത്തെ ജല ശുദ്ധീകരണ പ്ലാൻറിലാണ് എത്തുന്നത്. ജനറൽ ആശുപത്രിയിലേക്ക് പോകുന്ന രോഗികള്‍ക്ക് ഉൾപ്പെടെ മൂക്കുപൊത്താതെ ഇതുവഴി സഞ്ചരിക്കാനാകില്ലെന്ന അവസ്ഥയാണ്. അതേസമയം ജനറൽ ആശുപത്രിയിലെ മാലിന്യങ്ങൾ പേവാർഡിന് സമീപം കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ ഉയരുന്ന പുക ശ്വസിച്ച് ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്ക് പോലും രോഗം പകരുന്ന അവസ്ഥയാണ്. നെയ്യാറ്റിൻകര കോടതിയുടെ പുറകുവശത്തെ മതിലിനോട് ചേർന്ന് കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യത്തിൽ നിന്ന് വമിക്കുന്ന ദുർഗന്ധം കാരണം ന്യായാധിപരുടെ മൂക്കുകൾ പോലും പൊത്തേണ്ട അവസ്ഥയാണ്.
നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്‍റെ തെക്കേനടയില്‍ കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യങ്ങൾ ചവിട്ടി വേണം ദർശനം നടത്താൻ. നഗരസഭയുടെ കഴിഞ്ഞ ഭരണസമിതി അന്യസംസ്ഥാനങ്ങളിൽ നിന്ന് ഉള്‍പ്പെടെ മാലിന്യ സംസ്കരണ പദ്ധതികൾ പഠിച്ചു വന്നെങ്കിലും ഇന്നും അവ ഫയലുകളിൽ തന്നെ ഉറങ്ങുകയാണ്. പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട് നെയ്യാറ്റിൻകര നഗരത്തെ വീർപ്പുമുട്ടിക്കുന്ന മാലിന്യ പ്രശ്നം അടുത്തുവരുന്ന പരിസ്ഥിതിദിനത്തിനു മുമ്പെങ്കിലും പരിഹരിച്ചു തരുമെന്ന പ്രതീക്ഷയിലാണ് ഇത്തവണയും നാട്ടുകാർ.