ചെന്നൈ: തമിഴ്നാട്ടിലെ റായന്നൂരിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു. മുത്തുലക്ഷ്മി (29), മക്കളായ രക്ഷിത് (3), ദക്ഷിത്ത് (2) എന്നിവരാണ് മരിച്ചത്.
വീടിന് തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു - അമ്മയും രണ്ട് കുഞ്ഞുങ്ങളും
ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് പ്രാഥമിക നിഗമനം. മുത്തുലക്ഷ്മി പൊള്ളലേറ്റും കുട്ടികൾ ശ്വാസംമുട്ടിയും മരിച്ചതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
വീട്ടിൽ തീപിടുത്തം; അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
വീട്ടിൽ നിന്ന് പുക വന്നതിനെതുടർന്ന് നാട്ടുകാർ അഗ്നിശമനസേനയെ അറിയിച്ചെങ്കിലും മൂവരെയും രക്ഷപ്പെടുത്താനായില്ല. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് പ്രാഥമിക നിഗമനം. മുത്തുലക്ഷ്മി പൊള്ളലേറ്റും കുട്ടികൾ ശ്വാസംമുട്ടിയും മരിച്ചതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇലക്ട്രിക്കൽ സോക്കറ്റുമായി ബന്ധിപ്പിച്ച മൊബൈൽ തീപിടിത്തതിന് കാരണമായെന്നാണ് വിലയിരുത്തൽ. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.