യാത്രാമധ്യേ പ്രസവവേദന; ഒരു രൂപ ക്ലിനിക്കില്‍ യുവതിക്ക് സുഖപ്രസവം
അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഒരു രൂപ ക്ലിനിക്കില്‍ യുവതിക്ക് സുഖപ്രസവം
മുംബൈ: താനെ റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു യുവതിയുടെ പ്രസവം നടന്നത്. പൂജ ചൗഹാന്‍ എന്ന യുവതി കൊങ്കണ്‍ കന്യാ എക്സ്പ്രസില്‍ മുംബൈക്ക് പോകുന്നതിനിടയ്ക്കാണ് പ്രസവവേദന അനുഭവപ്പെട്ടത്. ഇതേതുടര്‍ന്ന് അധികൃതര്‍ യുവതിയെ ഒരു രൂപ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. യുവതി ഒരു ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.