താനെ റെയില്‍വേ സ്റ്റേഷനിൽ യുവതിക്ക് സുഖപ്രസവം
യുവതിക്ക് വണ്‍റുപ്പി ക്ലിനിക്കിന്‍റെ സഹായം ലഭ്യമാക്കി. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി വണ്‍റുപ്പി ക്ലിനിക്ക് സിഇഒ അറിയിച്ചു.
താനെ റെയില്‍വേ സ്റ്റേഷനിൽ യുവതിക്ക് സുഖപ്രസവം
താനെ റെയിൽവേ സ്റ്റേഷനിൽ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ശനിയാഴ്ച വൈകുന്നേരം അംബിവലിയിൽ നിന്ന് കുർളയിലേക്കുളള യാത്രയിലാണ് ഇഷ്റത്ത് ഷെയ്ഖിന് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) വനിതാ ഉദ്യോഗസ്ഥർ യുവതിക്ക് വണ്‍റുപ്പി ക്ലിനിക്കിന്‍റെ സഹായം ലഭ്യമാക്കി. ശനിയാഴ്ച വൈകുന്നേരം 6:30-നാണ് ഇഷ്റത്ത് ഷെയ്ഖ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി വണ്‍റുപ്പി ക്ലിനിക്ക് സിഇഒ രാഹുൽ ഘൂലെ പറഞ്ഞു.