വിവാഹിതയായ സ്ത്രീയെ ആറ് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു - rajasthan
ഒരുമാസത്തിലേറെയായി യുവതിയെ കാണാനില്ലായിരുന്നു
രാജസ്ഥാന്‍: രാജസ്ഥാനില്‍ വിവാഹിതയായ സ്ത്രീയെ ആറ് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഒരുമാസത്തിലേറെയായി യുവതിയെ കാണാനില്ലായിരുന്നു. സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതി ലഡ്നു പൊലീസ് സ്റ്റേഷനില്‍ എത്തി തന്നെ തട്ടികൊണ്ട് പോയ വിക്രം കുമാര്‍, റാജുറാം, ദേശ് രാജ്, ബാല്‍ വീര്‍, മോത്താറാം, വിദ്യാധാര്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. തട്ടികൊണ്ട് പോയി പലസ്ഥലങ്ങളില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രേഖപ്പെടുത്തി.