മഹാരാഷ്ട്രയില്‍ രണ്ടുലക്ഷം കടന്ന് കൊവിഡ് രോഗികൾ - maharashtra covid death
സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തിൽ 1,15,262 പേർ രോഗവിമുക്തി നേടി. മഹാരാഷ്ട്രയില്‍ രോഗവിമുക്തി നേടുന്നവരുടെ നിരക്ക് 54.37 ശതമാനമായി മാറി.
മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5368 പുതിയ കൊവിഡ് -19 കേസുകളും 204 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം തിങ്കളാഴ്ച 2,22,987 ആയി. സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തിൽ 1,15,262 പേർ രോഗവിമുക്തി നേടി. മഹാരാഷ്ട്രയില്‍ രോഗവിമുക്തി നേടുന്നവരുടെ നിരക്ക് 54.37 ശതമാനമായി മാറി. സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം 87,681 ആണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം തിങ്കളാഴ്ച 24,248 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഏഴുലക്ഷത്തോട് അടുത്തു.