ലക്നൗ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ കൊവിഡ് സ്ഥിരീകരിച്ചത് 607 പേര്‍ക്ക്. ഇപ്പോള്‍ സംസ്ഥാനത്ത് 6684 പേരാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യ സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞു. 14215 പേര്‍ രോഗവിമുക്തരായി. 649 പേര്‍ മരിച്ചു. 20000 പേരുടെ രക്തസാമ്പിളുകളാണ് സംസ്ഥാനത്ത് ഒറ്റ ദിവസം പരിശോധിച്ചത്. ഇതോടെ 663096 സാമ്പിളുകള്‍ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. ഇതുവരെ തിരിച്ചെത്തിയ 18 ലക്ഷം കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങള്‍ ആശാവര്‍ക്കര്‍മാര്‍ മുഖേന കണ്ടെത്തിയിട്ടുണ്ടെന്നും അമിത് മോഹന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ 607 പേര്‍ക്ക് കൂടി കൊവിഡ് - up corona updates
14215 പേര്‍ രോഗവിമുക്തരായി. 649 പേര്‍ മരിച്ചു. 20000 പേരുടെ രക്തസാമ്പിളുകളാണ് സംസ്ഥാനത്ത് ഒറ്റ ദിവസം പരിശോധിച്ചത്
ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായി ജൂലൈ 5 മുതൽ സംസ്ഥാന സർക്കാർ ഒരു കാമ്പയിൻ ആരംഭിക്കുമെന്നും എല്ലാ വാർഡിലും ടീമുകൾ തിരിഞ്ഞ് വീടുകള്‍ തോറും സന്ദർശനം നടത്തുമെന്നും അമിത് മോഹന്‍ കൂട്ടിച്ചേർത്തു. ആന്റിജെന്‍ പരിശോധനകള്‍ ആരംഭിച്ചെന്നും ഇന്നലെ മാത്രം അഞ്ച് ജില്ലകളില്‍ പരിശോധന നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോയിഡയിലെ ഗാസിയാബാദിലും ആന്റിജൻ പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ആന്റിജൻ പരിശോധനക്ക് ഐസിഎംആർ അംഗീകാരം നൽകിയതായി അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ്.കെ.അവസ്തി പറഞ്ഞു.