ന്യൂഡല്‍ഹി: ആരും നുഴഞ്ഞ് കയറിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പ്രസ്താവനയില്‍ കൂടുതല്‍ ചോദ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. സര്‍വകക്ഷി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന. ആരും നുഴഞ്ഞ് കയറിയിട്ടില്ലെങ്കില്‍ പിന്നെങ്ങനെയാണ് 20 ജവാന്മാര്‍ക്ക് അവരുടെ ജീവന്‍ നഷ്ടപ്പെട്ടത്...? പ്രസ്താവന നടത്തിയ ശേഷം പിന്നെ എന്തിനാണ് അദ്ദേഹം ഔദ്യോഗിക പ്രസ്താവനയില്‍ നിന്ന് ആ ഭാഗം നീക്കം ചെയ്തത്...? 85 പേര്‍ക്ക് എങ്ങനാണ് പരിക്കേറ്റത്...? 10 ജവാന്മാരും ഓഫീസര്‍മാരും ചൈനക്കാരുടെ പിടിയിലായത് എങ്ങനെയാണ്...? കപില്‍ സിബല്‍ ചോദിച്ചു.
ആരും നുഴഞ്ഞുകയറിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ചോദ്യം ചെയ്ത് കപില്‍ സിബല്‍ - india-china news
ഇന്ത്യയുടെ പ്രദേശത്ത് പുറത്ത് നിന്നാരും കടന്നുകയറിയില്ലെന്നും ഇന്ത്യന്‍ പോസ്റ്റ് ആരും പിടിച്ചെടുത്തില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

ഇതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കിയിരുന്നു. യഥാര്‍ഥ നിയന്ത്രണരേഖ ലംഘിക്കാനുള്ള ഏതുശ്രമവും ശക്തമായി നേരിടുമെന്നും മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ ശക്തമായ തിരിച്ചടി നല്‍കാറുണ്ടെന്നും നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഇന്ത്യ ചൈനയെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും രാജ്യത്തിന്‍റെ സമഗ്രത സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനുള്ള സ്വാതന്ത്യം സൈന്യത്തിന് നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.