പ്രമുഖ ഓണ്‍ലൈന്‍ ചാറ്റിംഗ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ് പേയ്മെന്‍റ് രംഗത്തേക്കിറങ്ങുന്നു. പണമിടപാട് രംഗത്തെ ഡിജിറ്റല്‍വത്കരണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ നടപടി. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ പത്ത് ലക്ഷം പേര്‍ക്ക് വാട്ട്ആപ്പ് പേ ലഭ്യമാകുന്നുണ്ട്. ഉടന്‍ തന്നെ എല്ലാ ഉപഭോക്താക്കള്‍ക്കും വാട്ട്സ്ആപ്പ് പേ ലഭ്യമാകുമെന്നാണ് ലഭിക്കുന്ന വിവരം.
വരുന്നു വാട്ട്സ്ആപ്പ് പേയ്മെന്‍റ്
ഗൂഗിള്‍ പേ, ഫോണ്‍ പേ, പേ ടിഎം എന്നീ ആപ്പുകളാണ് നിലവില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി കൂടുതല്‍ ആളുകളും തിരഞ്ഞെടുക്കുന്നത്.
ചിത്രങ്ങളും വീഡിയോയും അയക്കുന്നത് പോലെ സുഖമമായ പണമിടപാട് നടത്താനാന്‍ വാട്ട്സ്ആപ്പ് ഇനി ഉപയോഗിക്കാമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നു. കോടിക്കണക്കിനാളുകള്‍ നിലവിലില്‍ വാട്ട്സ്ആപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കെ ഇതില്‍ പേയ്മെന്‍റ് ഓപ്ഷന്‍ കൂടി വന്നാല്‍ രാജ്യത്തെ മറ്റ് ഓണ്‍ലൈന്‍ പേയ്മെന്‍റ് ആപ്ലിക്കേഷനുകള്‍ക്ക് അതൊരു ഭീഷണിയാകും. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേ ടിഎം എന്നീ ആപ്പുകളാണ് നിലവില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി കൂടുതല്‍ ആളുകളും തിരഞ്ഞെടുക്കുന്നത്.
വാട്ട്സ്ആപ്പ് പേ നിലവില്‍ വിന്നുകഴിഞ്ഞാല്‍ വാട്ട്സ്ആപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് പുതിയ ആപ്പ് ഇന്‍സ്റ്റാല്‍ ചെയ്യേണ്ട ആവശ്യം വരുന്നില്ല. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്താല്‍ മതിയാകും. ഇതാണ് മറ്റ് കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നത്.