ലണ്ടന്‍:ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം ഇറങ്ങുക അന്താരാഷ്ട്ര തലത്തില്‍ അലയടിക്കുന്ന വര്‍ണ്ണവെറിക്കെതിരായ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്. റൈസ് ദി ബാറ്റ് എന്ന പേരില്‍ ജൂലായ് എട്ടിന് സതാംപ്റ്റണില്‍ തുടങ്ങുന്ന പരമ്പരയില്‍ ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സ് ലോഗോ പതിച്ച ഷര്‍ട്ട് ധരിച്ചാകും ടീം അംഗങ്ങള്‍ കളിക്കുക. വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വര്‍ണ വിവേചനത്തിനെതിരെ വിന്‍ഡീസ് ക്രിക്കറ്റ് ടീം - jason holder news
ജൂലായ് എട്ടിന് സതാംപ്റ്റണില്‍ തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സ് ലോഗോ പതിച്ച ഷര്‍ട്ട് ധരിച്ചാകും വിന്‍ഡീസ് ടീം കളിക്കുക.
![വര്‍ണ വിവേചനത്തിനെതിരെ വിന്‍ഡീസ് ക്രിക്കറ്റ് ടീം ജേസണ്‍ ഹോള്‍ഡര്‍ വാര്‍ത്ത ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സ് വാര്‍ത്ത jason holder news black lives matters news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-06:48:55:1593436735-windies-2906newsroom-1593436714-951.jpg)
ബോധവല്‍ക്കരണം നടത്തുന്നതിന്‍റെ ഭാഗമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് വിശ്വസിക്കുന്നതായി ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു. വിന്‍ഡീസ് ടീമും ക്രിക്കറ്റും ഉള്‍പ്പെടുന്ന കായിക ലോകം നിര്‍ണായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വിസ്ഡണ്‍ ട്രോഫി നിലനിര്‍ത്തുന്നതിനായാണ് ഇംഗ്ലണ്ടിലേക്ക് വന്നത്. പക്ഷേ സമത്വം ആവശ്യപെട്ട് ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന വിഷയങ്ങളെ കുറിച്ച് ഞങ്ങള്‍ ബോധവാന്‍മാരാണെന്നും ഹോള്‍ഡര്‍ പറഞ്ഞു.
വര്‍ണവിവേചനത്തിനെതിരായ പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഐസിസി അനുമതി നല്‍കിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഉപയോഗിച്ചതിന് സമാനമായ ലോഗോയാകും വിന്‍ഡീസ് താരങ്ങളും ഉപയോഗിക്കുകയെന്നാണ് സൂചന. പര്യടനത്തിന്‍റെ ഭാഗമായി മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് വെസ്റ്റിൻഡീസ് കളിക്കുക. കൊവിഡ് 19നെ തുടര്‍ന്ന് സ്‌തംഭിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്ത് പുനരാരംഭിക്കുന്ന ആദ്യ മത്സരമെന്ന പ്രത്യേകതയും വിന്‍ഡീസിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിനുണ്ട്.