ന്യൂഡല്‍ഹി:ശക്തമായ ഒരു രാജ്യത്തിന് തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാനും സമാധാനം സ്ഥാപിക്കാനും കഴിയുമെന്നതിനാൽ ഇന്ത്യയെ ശക്തിപ്പെടുത്താൻ കേന്ദ്രത്തിലെ ബിജെപി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 'ഞങ്ങൾ വിപുലീകരണവാദികളല്ല, ഒരു രാജ്യത്തെ തീവ്രവാദത്തെയും പിന്തുണച്ചിട്ടുമില്ല' ഗഡ്കരി രാജസ്ഥാനില്‍ നടത്തിയ ജൻ സംവാദിന്റെ വെർച്വൽ റാലിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
'ഞങ്ങൾ സമാധാനവും അഹിംസയുമാണ് ആഗ്രഹിക്കുന്നത്. എന്നാൽ ശക്തരായ ആളുകൾക്ക് മാത്രമേ അവരുടെ ജനങ്ങളെ സംരക്ഷിക്കാനും സമാധാനം സ്ഥാപിക്കാനും കഴിയൂ. അതിനാലാണ് ഇന്ത്യയെ ശക്തിപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കുന്നത്' അദ്ദേഹം കൂട്ടിച്ചേർത്തു.