പുത്തുമലയിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും വിഫലം - kerala floods puthumala landslides
40 പേരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തിയത്. ഉരുൾപൊട്ടലിൽ പുത്തുമലയിൽ നിന്ന് കാണാതായ 17 പേരിൽ 12 പേരുടെ മൃതദേഹം ആണ് ഇതുവരെ കിട്ടിയത്
wayanad
വയനാട്:ഉരുൾപൊട്ടലില്‍ പുത്തുമലയിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും വിഫലം. വയനാട്, മലപ്പുറം ജില്ലകളിലായാണ് ഇന്ന് തിരച്ചിൽ നടന്നത്. വയനാട് ജില്ലയിലെ സൂചിപ്പാറ മേഖലയിൽ നീന്തൽ വിദഗ്ധരുടെ കൂടി സേവനം പ്രയോജനപ്പെടുത്തിയായിരുന്നു തിരച്ചിൽ. വയനാട് ജില്ലയിലെ പരപ്പൻപാറ മുതൽ നിലമ്പൂരിലെ മുണ്ടേരി വരെയാണ് 40 പേരടങ്ങുന്ന സംഘം തിരച്ചിൽ നടത്തിയത്. എൻ ഡി ആർ എഫ്, വനംവകുപ്പ്, പൊലീസ്, അഗ്നിശമനസേന ഉദ്യോഗസ്ഥർ തുടങ്ങിയവരും സംഘത്തില്‍ ഉൾപ്പെട്ടിരുന്നു.
Last Updated : Aug 22, 2019, 10:23 PM IST