ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു - ആദിവാസികൾ
446.19 ഹെക്ടർ ഭൂമിയാണ് വിതരണം ചെയ്യാൻ ജില്ലയിൽ കണ്ടെത്തിയിട്ടുള്ളത്. ഈ ഭൂമി മുഴുവനും വാസയോഗ്യം ആണോ എന്ന കാര്യം പരിശോധിച്ചതിന് ശേഷം ആയിരിക്കും വിതരണം ചെയ്യുക.
വയനാട്: വയനാട്ടിൽ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. 3216 ആദിവാസി കുടുംബങ്ങളാണ് ഭൂരഹിതരായി ജില്ലയിലുള്ളത്. ഭൂരഹിതരായ ആദിവാസികളെ കണ്ടെത്താൻ ഒരു മാസം മുൻപാണ് ജില്ലയിൽ അവസാനമായി കണക്കെടുപ്പ് നടത്തിയത്. 446.19 ഹെക്ടർ ഭൂമിയാണ് വിതരണം ചെയ്യാൻ ജില്ലയിൽ കണ്ടെത്തിയിട്ടുള്ളത്. ഈ ഭൂമി മുഴുവനും വാസയോഗ്യം ആണോ എന്ന കാര്യം പരിശോധിച്ചതിന് ശേഷം ആയിരിക്കും വിതരണം ചെയ്യുക. 10 സെന്‍ററിൽ താഴെ ഭൂമിയുള്ള ആദിവാസികൾക്കും ഭൂമി നൽകും. നിലവിലെ താമസസ്ഥലത്തിനു സമീപം തന്നെ ഭൂമി നൽകാനാണ് ശ്രമം. ഈ മാസം 30നകം രൂപീകരണവുമായി ബന്ധപ്പെട്ട നടപടിക്രമം പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശം.