കേരളം

kerala

ETV Bharat / briefs

കാരാപ്പുഴ റിസര്‍വോയര്‍ തുറക്കും; ജാഗ്രതാ പാലിക്കാന്‍ നിര്‍ദ്ദേശം - wayanad

റിസര്‍വോയറിന്‍റെയും കനാലുകളുടെയും സമീപത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

dam

By

Published : Jun 11, 2019, 11:24 PM IST

കല്പറ്റ: ശക്തമായ കാലവര്‍ഷം ആരംഭിച്ചതിനാല്‍ കാരാപ്പുഴ ജലസേചന പദ്ധതിയുടെ റിസര്‍വോയര്‍ തുറക്കുമെന്ന് മുന്നറിയിപ്പ്. ഇടതു- വലതുകര ജലവിതരണ കനാലുകളിലൂടെയും വെള്ളം തുറന്നു വിടും. വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഉള്ളതിനാല്‍ റിസര്‍വോയറിന്‍റെയും കനാലുകളുടെയും സമീപത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കാരാപ്പുഴ പ്രൊജക്ട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details