തിരുവനന്തപുരം: ഓഖി ദുരിതത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ നിർമിച്ച് നൽകിയ ഫ്ലാറ്റുകളാണ് വലിയതുറയിലെ പ്രതീക്ഷ. യുദ്ധകാലാടിസ്ഥാനത്തിൽ ഭവന നിർമാണം പൂർത്തിയാക്കിയ സർക്കാരിന് അന്ന് ഏറെ പ്രശംസ ലഭിച്ചിരുന്നു. എന്നാല്‍ രണ്ടു വർഷം പിന്നിടുമ്പോൾ ജലവിതരണ സംവിധാനത്തിലെ അപാകതകൾ മൂലം പ്രതിസന്ധിയിലായിരിക്കുകയാണ് ഇവിടത്തെ അന്തേവാസികൾ.
ഓഖി ദുരിതബാധിതരുടെ ഫ്ലാറ്റില്‍ കുടിവെള്ള സംവിധാനം അവതാളത്തില്‍ - ockhi victims
അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് ആക്ഷേപം. മൂന്ന് കുടുംബങ്ങള്‍ താമസം മാറി.
192 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മിക്ക ഫ്ലാറ്റുകളിലും കഴിഞ്ഞ മൂന്നാഴ്ചയായി കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുകയാണ്. അരുവിക്കര ഡാമിൽ നിന്നുള്ള ജലസേചന പദ്ധതിയിലൂടെയാണ് ഫ്ലാറ്റുകളിലേക്ക് വെള്ളമെത്തിക്കുന്നത്. പൈപ്പ് വഴി വെള്ളം എത്തുന്നുണ്ടെങ്കിലും ഫ്ലാറ്റിന്‍റെ രണ്ടാം നിലയിലെ ടാങ്കുകളിലേക്ക് വെള്ളം കയറുന്നില്ല. പ്രശ്‌നം പരിഹാരിക്കാന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെല്ലെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് ആക്ഷേപം. ജലവിതരണം താറുമാറായതോടെ മൂന്ന് കുടുംബങ്ങൾക്ക് ഫ്ലാറ്റ് വിട്ടു മറ്റ് താമസസൗകര്യം തേടേണ്ടി വന്നതായും ഇവിടെയുള്ളവര്‍ പറയുന്നു.