മലപ്പുറം:മാറാക്കര ഗ്രാമ പഞ്ചായത്തിന്‍റെ മൂന്നാമത് പ്രസിഡന്‍റായി കോൺഗ്രസിലെ വി.മധുസൂധനൻ ചുമതലയേറ്റു. പ്രതിപക്ഷം പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നതോടെ ഏകപക്ഷീയമായി മധുസൂദനൻ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. യു.ഡി.എഫ് ധാരണ പ്രകാരമാണ് പ്രസിഡന്‍റ് മാറ്റം.
മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായി വി. മധുസൂധനൻ ചുമതലയേറ്റു - മാറാക്കര
17 അംഗ ഭരണസമിതിയിൽ പതിനാല് യു.ഡി.എഫ് കൗൺസിലർമാരുടെ പിന്തുണയോടെയാണ് മധുസൂദനൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.
ഫയൽ ചിത്രം
17 അംഗ ഭരണസമിതിയിൽ പതിനാല് യു.ഡി.എഫ് കൗൺസിലർമാരുടെ പിന്തുണയോടെയാണ് മധുസൂദനൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് സി.പി.എം അംഗങ്ങളും രണ്ട് സ്വതന്ത്രരുമുൾപ്പെടെ അഞ്ച് പേർ വോട്ടെടുപ്പിൽ പങ്കെടുക്കാതെ മാറി നിന്നു.
പഞ്ചായത്തിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള പ്രൾനത്തിന് പരിഹാരം കാണുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് പ്രസിഡന്‍റ് വി. മധുസൂദനൻ പറഞ്ഞു. നിലവിലെ ഭരണ കാലയളവിൽ ഇത് രണ്ടാം തവണയാണ് മധുസൂദനൻ പ്രസിഡന്‍റാകുന്നത്.
Last Updated : May 22, 2019, 12:01 AM IST