ചെന്നൈ: ഡിഎംഡികെ സ്ഥാപകനും നടനുമായ വിജയകാന്തിന്‍റെയും ഭാര്യ പ്രേമലതയുടെയും പേരിലുള്ള 100 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ബാങ്ക് ലേലത്തിന് വെച്ചു. ചെന്നൈയിലും കാഞ്ചീപുരത്തുമുള്ള വസ്തുവകകളാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് ലേലത്തിന് വെച്ചത്.
വായ്പ തിരിച്ചടച്ചില്ല; വിജയകാന്തിന്‍റെ വീടും കോളജും ലേലത്തിന് - ഡിഎംഡികെ
5.52 കോടി രൂപയാണ് വായ്പ ഇനത്തിൽ ബാങ്കിന് തിരികെ ലഭിക്കാനുള്ളത്.
![വായ്പ തിരിച്ചടച്ചില്ല; വിജയകാന്തിന്‍റെ വീടും കോളജും ലേലത്തിന്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3629092-thumbnail-3x2-vk.jpg)
വിജയകാന്ത്
കാഞ്ചീപുരത്തെ എൻജിനീയറിങ് കോളജും വടപളനിയിലെ വീടും സ്ഥലവും ജൂലൈ 26 ന് ലേലം ചെയ്യുമെന്നാണ് ബാങ്കിന്‍റെ നോട്ടീസിൽ പറയുന്നത്. ആണ്ടാൾ അളഗർ എജ്യുക്കേഷനൽ ട്രസ്റ്റാണ് എൻജിനീയറിങ് കോളജ് നടത്തുന്നത്. ഇവിടെ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന് വേണ്ടി എടുത്ത വായ്‌പയായ 5 കോടി രൂപ തിരിച്ചടയ്ക്കാത്തതിനെ തുടർന്നാണ് ബാങ്ക് ജപ്‌തി നടപടി സ്വീകരിച്ചത്. 5.52 കോടി രൂപയാണ് വായ്പ ഇനത്തിൽ തിരികെ ലഭിക്കാനുള്ളതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.