കേരളം

kerala

ETV Bharat / briefs

വിജയ് സേതുപതിക്കൊപ്പം ആദ്യമായി അമല പോള്‍; അണിയറയില്‍ ഒരുങ്ങുന്നത് മക്കള്‍ സെല്‍വന്‍റെ 33-ാം ചിത്രം - amala paul

വിജയ് സേതുപതിയുടെ മുപ്പത്തിമൂന്നാം ചിത്രത്തിന് തുടക്കം. വെങ്കട രോഘ്‌നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമല പോളാണ് നായിക.

വിജയ് സേതുപതിക്കൊപ്പം ആദ്യമായി അമല പോള്‍ ; അണിയറയില്‍ ഒരുങ്ങുന്നത് മക്കള്‍ സെല്‍വന്‍റെ 33-ാം ചിത്രം

By

Published : Jun 14, 2019, 8:59 PM IST

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ചിത്രങ്ങള്‍ക്കായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. 2019 ല്‍ പേട്ട, സൂപ്പര്‍ ഡിലക്‌സ് എന്നിങ്ങനെ രണ്ട് ചിത്രങ്ങളായിരുന്നു സൂപ്പര്‍ താരത്തിന്‍റേതായി പുറത്തിറങ്ങിയത്. തിയേറ്ററുകളിലെത്തിയ താരത്തിന്‍റെ രണ്ട് ചിത്രവും പ്രേക്ഷക പ്രശംസയും നേടി. നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് താരത്തിനുള്ളത്. വിജയ് സേതുപതിയുടെ അണിയറയില്‍ ഒരുങ്ങുന്ന 33-ാം ചിത്രത്തില്‍ നായികയായി എത്തുന്നത് അമല പോളാണ്. വിഎസ്‌പി 33 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.

അമല പോളിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

അമല പോള്‍ തന്നെയാണ് ഈ വിവരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വെങ്കട രോഘ്‌നാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സംഗീതജ്ഞന്‍റെ റോളിലാണ് വിജയ് സേതുപതിയെത്തുക. നിവാസ് പ്രസന്നയാണ് സംഗീതമൊരുക്കുന്നത്. ചന്ദ്ര ആര്‍ട്‌സിന്‍റെ ബാനറില്‍ ഇസെക്കി ദുരൈയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പളനിയിലും ഊട്ടിയിലുമായി ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. സിന്ധുബാദ് എന്ന ചിത്രമാണ് വിജയ് സേതുപതിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പേരന്‍പിന് ശേഷം അഞ്ജലി നായികയാകുന്ന ചിത്രത്തില്‍ സേതുപതിയുടെ മകന്‍ സൂര്യയും അഭിനയിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details