കേരളം

kerala

പാലാരിവട്ടം മേൽപ്പാലം: പുതുക്കി പണിയണമെന്ന് വിജിലൻസ് എഫ്ഐആർ

അമിത ലാഭത്തിനായി പാലത്തിന്‍റെ ഡിസൈൻ തന്നെ മാറ്റി എന്നതരത്തിലുള്ള ഗുരുതര കണ്ടെത്തലാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.

By

Published : Jun 5, 2019, 12:55 AM IST

Published : Jun 5, 2019, 12:55 AM IST

Updated : Jun 5, 2019, 8:03 AM IST

വിജിലൻസ് എഫ്ഐആർ

എറണാകുളം: പാലാരിവട്ടം മേൽപ്പാലത്തിന്‍റെ നില അതീവ ഗുരുതരമാണെന്നും, മേൽപ്പാലം പുതുക്കിപ്പണിയണമെന്നും വിജിലൻസ് എഫ്ഐആർ. പാലം പുതുക്കി പണിയുന്നതിനുളള തുക കരാറുകാരിൽ നിന്ന് തന്നെ കണ്ടെത്തണമെന്നും, അറ്റകുറ്റപ്പണി ദീർഘകാലാടിസ്ഥാനത്തിൽ ഗുണപ്രദമാകില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നുണ്ട്. പാലത്തിന്‍റെ നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്നും വിജിലൻസ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. നിർമ്മാതാക്കളും ഉദ്യോഗസ്ഥരും ഒത്തുകളിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിർമ്മാണത്തിനായി നിലവാരമില്ലാത്ത സിമന്‍റും, ആവശ്യത്തിനുള്ള കമ്പികളും ഉപയോഗിച്ചിട്ടില്ല. അമിത ലാഭത്തിനായി പാലത്തിന്‍റെ ഡിസൈൻ തന്നെ മാറ്റി എന്നതരത്തിലുള്ള ഗുരുതര കണ്ടെത്തലാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ.

പാലാരിവട്ടം മേൽപ്പാലം: പുതുക്കി പണിയണമെന്ന് വിജിലൻസ് എഫ്ഐആർ

കിറ്റ്കോ ,കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ എന്നിവയിലെ ഉദ്യോഗസ്ഥരെയും പ്രതികളാക്കിയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മേൽപ്പാല നിർമാണത്തിൽ വൻ അഴിമതിയുണ്ടെന്ന് വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്നാണ് വിശദമായ മൊഴിയെടുപ്പ് നടത്തിയും രേഖകൾ പരിശോധിച്ചും വിജിലൻസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പാലത്തിന്‍റെ പണി പൂർത്തിയാകാത്തതിനാൽ പാലാരിവട്ടം ജംഗ്ഷനിൽ വൻ ഗതാഗതക്കുരുക്ക് രൂക്ഷമാകും.

Last Updated : Jun 5, 2019, 8:03 AM IST

ABOUT THE AUTHOR

...view details