കാട്ടാക്കട: ആമച്ചല്‍ ചന്ദ്രമംഗലം സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയത്തിലെ സക്രാരി തുറന്ന് ഓസ്തികള്‍ മോഷ്ടിച്ചതായി പരാതി. മോഷണത്തിന് പിന്നില്‍ സാത്താന്‍ സേവകരെന്ന് സംശയം. പള്ളി വൃത്തിയാക്കാനെത്തിയ സ്ത്രീകളാണ് ഓസ്തികൾ മോഷണം പോയതായി കണ്ടെത്തിയത്. വിശുദ്ധ കുര്‍ബാന സമയങ്ങളില്‍ വിതരണം ചെയ്യുന്ന അപ്പമാണ് ഓസ്തി. ഇന്നലെ രാവിലെ ദിവ്യബലിക്കു ശേഷമാണ് മോഷണം നടന്നിട്ടുണ്ടാവുകയെന്ന് ഇടവക വികാരി ഫാദര്‍ ജോജോ വര്‍ഗീസ് പറഞ്ഞു.
കാട്ടാക്കടയില്‍ പള്ളിയിലെ സക്രാരി തുറന്ന് ഓസ്തികള്‍ മോഷ്ടിച്ചു - kattakkada
പിന്നില്‍ സാത്താന്‍ സേവകരാണെന്ന് സംശയം
അള്‍ത്താരയില്‍ വിശുദ്ധ കുര്‍ബാനക്ക് ഉപയോഗിക്കുന്ന പ്രധാന വസ്തുക്കളും സൂക്ഷിക്കുന്ന സാക്രിസ്റ്റിയിലെ അലമാരയിലാണ് സക്രാരിയുടെ താക്കോല്‍ സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നും താക്കോൽ കൈക്കലാക്കിയാണ് സക്രാരി തുറന്ന് ഓസ്തികൾ മോഷ്ടിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. കാട്ടാക്കട പൊലീസ് ഇൻസ്‌പെക്ടർ സുനിൽകുമാർ സ്ഥലത്തെത്തി പരിശോധന നടത്തി.
മുമ്പ് ആലപ്പുഴയിലും, കൊച്ചിയിലും സക്രാരി തകര്‍ത്ത് ഓസ്തി മോഷണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും തിരുവനന്തപുരത്ത് ഇതാദ്യമായാണ് ഓസ്തി മോഷണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നെയ്യാറ്റിന്‍കര രൂപത ആവശ്യപ്പെട്ടു.