അഹമ്മദാബാദ്: വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയാണ്. വെരാവല്‍, പോര്‍ബന്ദര്‍, ദ്വാരക എന്നി പ്രദേശങ്ങളോട് ചേർന്ന് കാറ്റ് കടന്നുപോകും. ഗുജറാത്തില്‍ മഴയും കടല്‍ക്ഷോഭവും തുടരുമെന്നും മുന്നറിയിപ്പുണ്ട്. വായു വടക്കു പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ചുഴലിക്കാറ്റ് തീരം തൊട്ടാല്‍ 155 മുതല്‍ 165 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുമെന്നാണ് നേരത്തേ മുന്നറിയിപ്പ് ലഭിച്ചിരുന്നത്.
വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടില്ല; മഴയും കടല്‍ക്ഷോഭവും തുടരും - vayu
വെരാവല്‍, പോര്‍ബന്ദര്‍, ദ്വാരക എന്നി പ്രദേശങ്ങളോട് ചേർന്ന് കാറ്റ് കടന്നുപോകും.
മുന്‍കരുതലുകളുടെ ഭാഗമായി മൂന്ന് ലക്ഷത്തിലധികം പേരെ സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ ദുരന്ത നിവാരണസേനയുടെ 35 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. കോസ്റ്റ്ഗാര്‍ഡ്, കരസേന, നാവികസേന, എയര്‍ഫോഴ്സ്, ബിഎസ്എഫ് തുടങ്ങിയവരോട് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തന സജ്ജമായി.
സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചു. എഴുപതിലധികം ട്രെയിനുകള്‍ റദ്ദാക്കി. വാര്‍ത്താവിനിമയം, വൈദ്യുതി, കുടിവെള്ളം എന്നിവ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക, ദാമന്‍ ദിയു, ഗോവ എന്നിവിടങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്