കേരളം

kerala

ETV Bharat / briefs

വന്ദേ ഭാരത് ; റിയാദിൽ നിന്നുള്ള ഹൈദരാബാദ് വിമാനം പുറപ്പെട്ടു - Hyderabad

വന്ദേ ഭാരത് മിഷനു കീഴിൽ 148 യാത്രക്കാരുമായി പ്രത്യേക വിമാനം റിയാദിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ടു.

വന്ദേ ഭാരത് ; റിയാദിൽ നിന്നുള്ള ഹൈദരാബാദ് വിമാനം പുറപ്പെട്ടു.
വന്ദേ ഭാരത് ; റിയാദിൽ നിന്നുള്ള ഹൈദരാബാദ് വിമാനം പുറപ്പെട്ടു.

By

Published : May 31, 2020, 9:07 PM IST

റിയാദ് : വന്ദേ ഭാരത് മിഷന് കീഴിൽ 148 യാത്രക്കാരുമായി പ്രത്യേക വിമാനം റിയാദിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ടു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ മൂന്ന് കുട്ടികളടക്കം 148 യാത്രക്കാരുണ്ടെന്ന് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

കൊറോണ വൈറസ് മൂലമുണ്ടായ ലോക്ക് ഡൗൺ കാരണം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചയക്കുന്നതിനായി ഇന്ത്യ ആരംഭിച്ച മിഷനാണ് വന്ദേ ഭാരത് മിഷൻ. മെയ് 7 നാണ് മിഷൻ ആരംഭിച്ചത്. മിഷന്‍റെ രണ്ടാം ഘട്ടം ജൂൺ 13 വരെ നീട്ടിയിരുന്നു. ഇതുവരെ 47,000 ത്തിലധികം ആളുകൾ മിഷൻ വന്ദേ ഭാരത് പ്രകാരം ഇന്ത്യയിലേക്ക് മടങ്ങിയതായി സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

ABOUT THE AUTHOR

...view details