ഓസ്‌ട്രേലിയയിൽ കുടുങ്ങിയ 229 ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം പുറപ്പെട്ടു - Air India flight
ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് പ്രത്യാശയുടെയും സന്തോഷത്തിന്‍റെയും ഒരു ദൗത്യമായി വന്ദേ ഭാരത് തുടരുന്നുവെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു

മെൽബൺ: ഓസ്‌ട്രേലിയയിൽ കുടുങ്ങിയ 229 ഇന്ത്യക്കാരുമായി വന്ദേ ഭാരത് മിഷന് കീഴിലുള്ള എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്കും ഹൈദരാബാദിലേക്കും പുറപ്പെട്ടു. ലോകമെമ്പാടുമുള്ള കുടുങ്ങിക്കിടക്കുന്നതും ദുരിതത്തിലായതുമായ ഇന്ത്യക്കാർക്ക് പ്രത്യാശയുടെയും സന്തോഷത്തിന്‍റെയും ഒരു ദൗത്യമായി വന്ദേ ഭാരത് തുടരുന്നുവെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു. ഇതുവരെ വിദേശത്ത് കുടുങ്ങിയ 2,50,087 ഇന്ത്യൻ പൗരന്മാർ വന്ദേ ഭാരത് മിഷനിലൂടെ തിരിച്ചെത്തിയിട്ടുണ്ട്. മെയ് ഏഴിന് തുടങ്ങിയ വന്ദേ ഭാരത് മിഷന്‍റെ മൂന്നാം ഘട്ടം ജൂൺ 11 ന് ആരംഭിച്ചു.