കേരളം

kerala

ETV Bharat / briefs

അർമേനിയയിൽ കുടുങ്ങിയ 169 ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം പുറപ്പെട്ടു - ചെന്നൈ

അർമേനിയയിൽ കുടുങ്ങിയ 169 ഇന്ത്യക്കാരെ വിജയകരമായി നാട്ടിലെത്തിക്കാന്‍ സഹായിച്ച എല്ലാവർക്കും അർമേനിയയിലെ ഇന്ത്യൾ എംബസി നന്ദി അറിയിച്ചു

യെരേവാൻ കുടുങ്ങിയ എയർ ഇന്ത്യ വിമാനം ചെന്നൈ ഡൽഹി
അർമേനിയയിൽ കുടുങ്ങിയ 169 ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം പുറപ്പെട്ടു

By

Published : Jun 23, 2020, 9:04 PM IST

യെരേവാൻ : അർമേനിയയിൽ കുടുങ്ങിയ 169 ഇന്ത്യക്കാരുമായി വന്ദേ ഭാരത് മിഷനു കീഴിലുള്ള എയർ ഇന്ത്യ വിമാനം ചൊവ്വാഴ്ച യെരേവനിൽ നിന്ന് ഡൽഹിയിലേക്കും ചെന്നൈയിലേക്കും പുറപ്പെട്ടു.അർമേനിയയിൽ കുടുങ്ങിയ 169 ഇന്ത്യക്കാരെ വന്ദേഭാരത്മിഷനിൽ വിജയകരമായി നാട്ടിലെത്തിക്കാന്‍ സഹായിച്ച എല്ലാവർക്കും അർമേനിയയിലെ ഇന്ത്യൾ എംബസി നന്ദി അറിയിച്ചു.

വന്ദേ ഭാരത് മിഷന് കീഴിൽ ഇതുവരെ വിദേശത്ത് കുടുങ്ങിയ 2,50,087 ഇന്ത്യൻ പൗരന്മാരെ തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് 19 മൂലം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി മെയ് ഏഴ് മുതൽ ആരംഭിച്ച വന്ദേ ഭാരത് മിഷൻ ഇപ്പോൾ മൂന്നാം ഘട്ടത്തിലാണ്.

ABOUT THE AUTHOR

...view details