സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയെ തകർത്ത് വലൻസിയ കോപ്പ ഡെല്‍ റേ കിരീടമുയർത്തി. ഇന്ന് നടന്ന ആവേശകരമായ കലാശപോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു വലൻസിയയുടെ ജയം.
കോപ്പ ഡെല്‍ റേ കിരീടം വലൻസിയക്ക് - വലൻസിയ
ബാഴ്സലോണയെ വലൻസിയ തകർത്തത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
ഈ സീസണിലെ ഡോമസ്റ്റിക്ക് ഡബിൾ സ്വന്തമാക്കാം എന്ന കരുതി കോപ്പ ഡേ റെ ഫൈനലിനിറങ്ങിയ ബാഴ്സലോണയ്ക്ക് അടിതെറ്റി. നിരവധി വമ്പന്മാരെ ഈ സീസണില്‍ അട്ടിമറിച്ച വലൻസിയക്ക് മുന്നിലിറങ്ങിയ ബാഴ്സലോണ ശരിക്കും ഞെട്ടി. മത്സരത്തിന്‍റെ ആദ്യ പകുതി തന്നെ രണ്ട് ഗോളുകൾ സ്വന്തമാക്കിയ വലൻസിയ വിജയം ഏകദേശം ഉറപ്പിച്ചിരുന്നു. 23ാം മിനിറ്റില്‍ ഗമീറോയും 33ാം മിനിറ്റില്‍ റോഡ്രിഗോയുമാണ് ബാഴ്സയുടെ പ്രതിരോധനിരയെ മറികടന്ന് വലൻസിയക്ക് വേണ്ടി ഗോളുകൾ നേടിയത്. കളിയുടെ 73ാം മിനിറ്റില്‍ മെസ്സി നേടിയ ഗോൾ ബാഴ്സലോണയ്ക്ക് പ്രതിക്ഷ നല്‍കിയെങ്കിലും ഫലം കണ്ടില്ല. വലൻസിയയുടെ എട്ടാമത്തെ കോപ്പ ഡെല്‍ റേ കിരീടമാണിത്.