ശക്തമായ കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു - മഴ
ശക്തമായ കാറ്റിലും മഴയിലും വന്‍ മരം കടപുഴകി വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.
തിരുവനന്തപുരം: പൂവച്ചൽ പഞ്ചായത്തിലെ ഉണ്ടപ്പാറയിൽ കൂറ്റൻ മരം കടപുഴകി വീടിന് മുകളിലേക്ക് വീണു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് തടത്തരികത്ത് ശശിയുടെ വീടിന് മുകളിലേക്ക് മരം വീണത്. സമീപ വാസിയുടെ പുരയിടത്തിൽ നിന്ന കൂറ്റൻ പൊരിയണി മരമാണ് കടപുഴകി വീണത്. ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടര്‍ന്നാണ് മരം വീണത്. വീടിന്‍റെ ഒരുവശത്തെ ചുമരും ബാല്‍ക്കണിയും തകര്‍ന്നു. ശശിയും കുടുംബവും അപകട സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു. സംഭവം വില്ലേജ് ഓഫീസിലും പഞ്ചായത്തിലും അറിയിച്ചതായി വീട്ടുടമ ശശി പറഞ്ഞു.