കേരളം

kerala

ETV Bharat / briefs

'നിങ്ങൾ എന്‍റെ കൂടെയുണ്ട് രാജേഷേട്ടാ',  രാജേഷ് പിള്ളയെ ഓർത്ത് ഉയരെ സംവിധായകൻ - ഉയരെ സംവിധായകൻ മനു അശോകൻ

എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് 'ഉയരെ' നിർമ്മിച്ചിരിക്കുന്നത്.

രാജേഷ് പിള്ളയെ ഓർത്ത് ഉയരെ സംവിധായകൻ

By

Published : Apr 27, 2019, 8:22 PM IST

മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് പാർവതി, ടൊവിനോ, ആസിഫ് അലി എന്നിവർ മുഖ്യ വേഷങ്ങളിലെത്തിയ 'ഉയരെ'. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ സുഹൃത്തും ശിഷ്യനുമായിരുന്ന മനു അശോകനാണ് ചിത്രം സംവിധാനം ചെയ്തത്. 'ഉയരെ' പ്രേക്ഷക മനസ്സുകൾ കീഴടക്കുന്ന സാഹചര്യത്തില്‍ രാജേഷ് പിള്ളയെ ഓർത്ത് കൊണ്ട് വികാര നിർഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

പിള്ളേച്ചാ..

നമ്മുടെ സിനിമ റിലീസ് ആയി. ഉയരെ... എല്ലായിടത്തും നല്ല റിപ്പോര്‍ട്ട് ആണ്. എവിടെ എങ്കിലും ഇരുന്നു കാണുന്നുണ്ടാവും അല്ലേ. അവസാനം മിക്‌സിങ് ചെയ്ത തീയേറ്ററില്‍ അടക്കം നിങ്ങള്‍ എന്‍റെ കൂടെയുണ്ട് രാജേഷേട്ടാ... മേഘേച്ചി ഉണ്ടായിരുന്നു സിനിമ കാണാന്‍... പിള്ളേച്ചന്‍ ഇവിടുന്ന് പോകുമ്പോ എന്നെ പിടിച്ച് ഏല്‍പ്പിച്ച രണ്ടാളും സെക്കന്‍ഡ് ഷോ വരെ എന്‍റെ കൂടെ ഉണ്ടായിരുന്നു ഇന്നലെ. സന്തോഷാണോ സങ്കടാണോ.. തിരിച്ചറിയാന്‍ പറ്റുന്നില്ല..miss you badly

കൂടുതലൊന്നും പറയാന്‍ പറ്റുന്നില്ല പിള്ളേച്ചാ... ലവ് യു.

ബോബയ്-സഞ്ജയ് ടീം തിരക്കഥ നിർവഹിച്ച ചിത്രം ഇന്നലെയാണ് പ്രദർശനത്തിനെത്തിയത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെൺകുട്ടിയുടെ കഥയാണ് 'ഉയരെ' പറയുന്നത്.

ABOUT THE AUTHOR

...view details