കേരളം

kerala

ETV Bharat / briefs

ഇന്ത്യയെ  ഗുണഭോക്തൃ വികസ്വര രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി യുഎസ് - യുഎസ്

ഇന്ത്യയെ ലോക വ്യാപാര സംഘടനയുടെ വികസ്വര രാജ്യ പട്ടികയിൽ നിന്ന് പുറത്താക്കണമെന്നും തീരുമാനമുണ്ട്

യുഎസ് ഇന്ത്യ

By

Published : Jun 1, 2019, 11:27 AM IST

വാഷിംഗ്ടൺ: ഇന്ത്യയുടെ ഗുണഭോക്തൃ വികസ്വര രാജ്യമെന്ന പദവി അസാധുവാക്കാനൊരുങ്ങി അമേരിക്ക. ഇന്ത്യയെ വ്യാപാര മുൻഗണന പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നും ജൂൺ അഞ്ച് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇതിന് പുറമെ ഇന്ത്യയെ ലോക വ്യാപാര സംഘടനയുടെ വികസ്വര രാജ്യ പട്ടികയിൽ നിന്ന് പുറത്താക്കണമെന്നും തീരുമാനമുണ്ട്.

1975ലാണ് യുഎസ് ഇന്ത്യയെ ഗുണഭോക്തൃ വികസ്വര രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. വികസ്വര രാജ്യങ്ങള്‍ക്ക് അമേരിക്കയില്‍ മുന്‍ഗണന നല്‍കുമ്പോള്‍ പകരമായി ഈ രാജ്യങ്ങൾ അവരുടെ വിപണി അമേരിക്കൻ കമ്പനികൾക്ക് തുറന്നുകൊടുക്കണം എന്ന നിബന്ധനയുണ്ട്. എന്നാൽ ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കയറ്റുമതി കൂടുതലും ഇറക്കുമതി കുറവുമാണ്.

ABOUT THE AUTHOR

...view details