കേരളം

kerala

ETV Bharat / briefs

ഇറാന്‍റെ ഭീഷണി: മധ്യേഷ്യയിലേക്ക് കൂടുതല്‍ സൈനികരെ അയക്കുമെന്ന് അമേരിക്ക - ഹോര്‍മൂസ് കടലിടുക്ക്

ആയിരത്തിലധികം സൈനികരെയാണ് കര-നാവിക-വ്യോമ ഭീഷണികളെ നേരിടാന്‍ യുഎസ് കൂടുതലായി നിയോഗിച്ചിരിക്കുന്നത്.

അമേരിക്ക

By

Published : Jun 18, 2019, 11:56 AM IST

ന്യൂയോര്‍ക്ക്: മധ്യേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാന്‍ യുഎസ് തീരുമാനം. ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് സൈനിക വിന്യാസം ശക്തമാക്കാന്‍ യുഎസ് തീരുമാനിച്ചത്. ആയിരത്തിലധികം സൈനികരെയാണ് കര-നാവിക-വ്യോമ ഭീഷണികളെ നേരിടാന്‍ യുഎസ് കൂടുതലായി നിയോഗിച്ചിരിക്കുന്നത്. സേനാ വിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ഉള്‍പ്പെടെ അയച്ച് സുരക്ഷ ശക്തമാക്കുന്നതിനൊപ്പം ആയുധ ശേഷിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോര്‍മൂസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. അതിനിടെ ഇറാൻ എണ്ണ ടാങ്കറുകള്‍ ആക്രമിക്കുന്നതിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ യുഎസ് പുറത്തുവിട്ടു. യുറേനിയം സമ്പുഷ്ടീകരണം കൂട്ടുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയതോടെ മേഖലയില്‍ സംഘര്‍ഷം തുടരാനാണ് സാധ്യത.

ABOUT THE AUTHOR

...view details