കേരളം

kerala

ETV Bharat / briefs

ഉപാധികൾവയ്ക്കാതെ ഇറാനുമായി ചർച്ചക്ക് തയാറെന്ന് മൈക്ക് പോംപിയോ

ഇറാനെതിരെ സമ്മർദ്ദ നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി

ഇറാനുമായി ചർച്ചയ്ക്ക് തയാറാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

By

Published : Jun 3, 2019, 2:33 AM IST

സ്വിറ്റ്സർലൻഡ്: ഇറാനുമായി ഉപാധിവയ്ക്കാതെ ചർച്ചയ്ക്ക് യുഎസ് തയാറാണെന്നു സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.ഇറാനെതിരെ സമ്മർദ്ദ നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.സ്വിസ് വിദേശകാര്യമന്ത്രി ഇഗ്നാസിയോ കാസിസുമായി ചർച്ചയ്ക്കാണ് പോംപിയോ സ്വിറ്റ്സർലൻഡിൽ എത്തിയത്.

ഇറാനിലെ യുഎസ് താത്പര്യങ്ങളെ പ്രതിനിധീകരിക്കുന്നത് സ്വിറ്റ്സർലൻഡാണ്. വർഷങ്ങളായി യുഎസിന് ഇറാനുമായി നയതന്ത്രബന്ധമില്ല.മുൻ ഉപാധികൾ വയ്ക്കാതെ ഇറാനുമായി സംഭാഷണത്തിനു തയാറാണെന്ന് കാസിസുമൊത്തു നടത്തിയ പത്രസമ്മേളത്തിൽ പോംപിയോ പറഞ്ഞു.

ABOUT THE AUTHOR

...view details