കേരളം

kerala

ETV Bharat / briefs

ഇറാനുമായി യുദ്ധത്തിനില്ലെന്ന് അമേരിക്ക - US deployed warships and warplanes to the Gulf

മറ്റു രാജ്യങ്ങളെന്ന പോലെ ഇറാനെയും പരിഗണിക്കാനാണ് അമേരിക്കയുടെ ആഗ്രഹമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

pompeo

By

Published : May 15, 2019, 8:14 AM IST

സോച്ചി: ഇറാനുമായി ഒരു യുദ്ധത്തിന് അമേരിക്ക ആഗ്രഹിക്കുന്നില്ലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. മറ്റു രാജ്യങ്ങളെന്ന പോലെ ഇറാനെയും പരിഗണിക്കാനാണ് അമേരിക്കയുടെ ആഗ്രഹമെന്നും എന്നാല്‍ രാജ്യതാല്പര്യങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളുണ്ടായാല്‍ പ്രതികരിക്കുമെന്നും പോംപിയോ പറഞ്ഞു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെ ലാവ്രോവുമായുള്ള കൂടിക്കാഴ്ചക്കിടെയായിരുന്നു ഇറാന്‍ വിഷയത്തില്‍ അമേരിക്കന്‍ നിലപാട് വ്യക്തമാക്കിയത്.
യു എ ഇ യുടെ ഫുജൈറ തീരത്ത് സൗദിയുടെ എണ്ണ ടാങ്കറുകള്‍ അടക്കം നാലു കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായ സംഭവത്തില്‍ ഇറാന്‍റെ പങ്കുണ്ടെന്ന് അമേരിക്ക സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്കന്‍ ബി- 52 ബോംബര്‍ വിമാനങ്ങള്‍ ഇറാന് സമീപത്ത് വിന്യസിച്ചിരുന്നു. സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അമേരിക്കയുമായി യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു കൊണ്ട് ഇറാന്‍റെ പരമോന്നത നേതാവ് അയാത്തുള്ള അലി ഖൊമേനി രംഗത്തെത്തിയിരുന്നു.

ABOUT THE AUTHOR

...view details