കേരളം

kerala

ETV Bharat / briefs

എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം: ഇറാനെതിരെ തെളിവുണ്ടെന്ന് അമേരിക്ക - ഇറാനെതിരേ യുഎസ്

അന്താരാഷ്ട്ര സുരക്ഷയ്ക്കും സമാധാനത്തിനും ഇറാന്‍ ഭീഷണിയുയര്‍ത്തുകയാണെന്ന്  മൈക്ക് പോംപിയോ പറഞ്ഞു.

ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം: ഇറാനെതിരേ യുഎസ്, ആരോപണം തള്ളി ഇറാന്‍

By

Published : Jun 14, 2019, 10:30 AM IST

Updated : Jun 14, 2019, 1:04 PM IST


വാഷിംഗ്ടൺ: ഗൾഫ് മേഖലയിൽ ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇറാനെതിരെ തെളിവുണ്ടെന്ന് അമേരിക്ക. ആക്രമിക്കപ്പെട്ട കൊക്കുവ കറേജ്യസ് കപ്പലിന് സമീപം പൊട്ടാതെ കിടന്ന കാന്തിക സ്ഫോടകവസ്തുക്കൾ ഇറാൻ നാവികസേന മാറ്റുന്ന ദൃശ്യങ്ങൾ അമേരിക്കൻ സൈനിക വൃത്തങ്ങൾ പുറത്തുവിട്ടു. കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയത് ഇറാനാണെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആരോപിച്ചിരുന്നു. തെളിവുകളില്ലാതെയാണ് അമേരിക്ക ആരോപണമുന്നയിച്ചതെന്ന് ഇറാൻ വ്യക്തമാക്കിയ സാഹചര്യത്തിലാണ് അമേരിക്ക തെളിവുകള്‍ പുറത്തുവിട്ടത്.

ആക്രമണത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ എണ്ണ വില ഉയര്‍ന്നത് പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്. ഇന്നലെയാണ് ഹോർമൂസ് കടലിടുക്കിനു സമീപം കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇന്‍റലിജന്‍റ്സ് റിപ്പോര്‍ട്ടുകള്‍ പ്രകാരവും ഉപയോഗിച്ച ആയുധം, പ്രവര്‍ത്തന ശൈലി എന്നിവയെല്ലാം സംഭവത്തിന് പിന്നില്‍ ഇറാനാണെന്ന് വ്യക്തമാക്കുന്നുവെന്നായിരുന്നു പോംപിയോയുടെ ആരോപണം. മേഖലയിലെ താല്‍പര്യം സംരക്ഷിക്കാന്‍ യുഎസിന് പ്രതിരോധിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും ഇറാന്‍ ഭീഷണിയുയര്‍ത്തുകയാണെന്നും പോംപിയോ പറഞ്ഞു.

യുഎസ് - ഇറാൻ സംഘർഷം ലഘൂകരിക്കാനായി ജപ്പാൻ പ്രധാനമന്ത്രി ഷിൻ സോ ആബെ ടെഹ്റാൻ സന്ദർശിച്ച വേളയിലായിരുന്നു ആക്രമണം. ആക്രമിക്കപ്പെട്ട കപ്പലുകളിലൊന്ന് ജപ്പാൻ കമ്പനിയുടേതാണ്. ഈ രണ്ടു ഘടകങ്ങളും ചേർത്തു വായിച്ചാൽ ആക്രമണം സംശയം സ്യഷ്ടിക്കുന്നതാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി ജവാദ് സെരീഫ് പറഞ്ഞു.

Last Updated : Jun 14, 2019, 1:04 PM IST

ABOUT THE AUTHOR

...view details