ഉത്തർപ്രദേശ്: നരേന്ദ്രമോദിക്ക് എതിരായ മഹാസഖ്യത്തിന് വൻ തിരിച്ചടി.എസ്പി-ബിഎസ്പി മഹാസഖ്യം ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ച് യുപിയിൽ ബിജെപി മുന്നേറ്റം. എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ബിജെപിക്ക് വിജയം പ്രവചിച്ചിരുന്നെങ്കിലും മഹാസഖ്യം ഉയർത്തിയ വെല്ലുവിളികളെ അതിജീവിക്കുന്ന തരത്തിലുള്ള ഫലമാണ് പുറത്തുവരുന്നത്.
യുപിയിൽ മോദി തരംഗം: തകർന്നടിഞ്ഞ് കോൺഗ്രസും മഹാസഖ്യവും - കോൺഗ്രസ്സും മഹസഖ്യവും
യുപിഎ അധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയില്‍ മാത്രമാണ് യുപിഎയ്ക്ക് ലീഡ് ഉള്ളത്
കർന്നടിഞ്ഞ് കോൺഗ്രസ്സും മഹസഖ്യവും
80 മണ്ഡലങ്ങള്‍ ഉള്ള ഉത്തർപ്രദേശില്‍ 55 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. അമേഠിയില്‍ രാഹുല്‍ ഗാന്ധി പിന്നിലാണ്. ഇവിടെ ബിജെപി നേതാവ് സ്മൃതി ഇറാനിയാണ് ലീഡ് ചെയ്യുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയില്‍ മാത്രമാണ് യുപിഎയ്ക്ക് ഇത്തവണ ലീഡ് ഉള്ളത്.
കഴിഞ്ഞ വര്‍ഷം റായ്ബറേലിയും, രാഹുല്‍ ഗാന്ധി മത്സരിച്ച അമേത്തിയും കോണ്‍ഗ്രസ്സിന് ലഭിച്ചെങ്കില്‍ ഇത്തവണ ഒരു സീറ്റ് മാത്രമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന് ഒപ്പം നില്‍ക്കുന്നത്.