ന്യൂഡൽഹി :കേന്ദ്ര ബജറ്റില്‍, നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 10,000 കോടി വാര്‍ഷിക തുക വകയിരുത്തി ധനമന്ത്രി നിര്‍മല സീതാരാമന്‍. റൂറൽ ഇൻഫ്രാസ്ട്രക്‌ചര്‍ ഡെവലപ്‌മെന്‍റ് ഫണ്ടിന്‍റെ (ആർഐഡിഎഫ്) വായ്‌പ കമ്മി ഉപയോഗപ്പെടുത്തി നഗര അടിസ്ഥാന സൗകര്യ വികസന ഫണ്ട് ലഭ്യമാക്കും. 50,000ത്തിനും 1,00,000ത്തിനും ഇടയിൽ ജനസംഖ്യയുള്ള നഗരങ്ങളെ ടയർ രണ്ടായും 20,000 മുതൽ 50,000 വരെ ജനസംഖ്യയുള്ളവയെ ടയർ മൂന്നായും തരംതിരിക്കും.
നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 10,000 കോടി ; മാൻഹോളുകൾക്ക് പകരം മെഷീൻ ഹോളുകൾ - നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം
രാജ്യത്തെ നഗരങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനൊപ്പം ശ്രദ്ധേയമായിരിക്കുകയാണ്, മാൻഹോളുകൾക്ക് പകരം മെഷീൻ ഹോളുകൾ നടപ്പിലാക്കാനുള്ള ബജറ്റ് നിര്‍ദേശം
മാൻഹോളുകൾക്ക് പകരം മെഷീൻ ഹോളുകൾ
ALSO READ|സ്ലാബുകളില്‍ മാറ്റം, ആദായ നികുതിയില്‍ ആശ്വാസം: പരിധി ഏഴ് ലക്ഷമാക്കി
രാജ്യത്തെ എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും 100 ശതമാനം സെപ്റ്റിക് ടാങ്കുകളും അഴുക്കുചാലുകളും മാൻഹോളിൽ നിന്ന് മെഷീൻ ഹോൾ സംവിധാനത്തിലേക്ക് മാറ്റും. ഉണങ്ങിയതും നനഞ്ഞതുമായ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ശാസ്‌ത്രീയമായ രീതിയിലേക്ക് മാറ്റം വരുത്തുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ വ്യക്തമാക്കി.