കേരളം

kerala

ETV Bharat / briefs

തൊഴിലില്ലായ്മയില്‍ കുറവ്; പ്രതീക്ഷയോടെ ട്രംപ്

അമ്പത് വര്‍ഷത്തിനിടയിലെ രേഖപ്പെടുത്തിയ ഏറ്റവും കുറവ് തൊഴിലില്ലായ്മ.

ട്രംപ്

By

Published : May 5, 2019, 2:39 PM IST

അമേരിക്കയില്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് തൊഴിലില്ലായ്മയാണ് നിലവില്‍ എന്ന് റിപ്പോര്‍ട്ട്. ഇടയ്ക്ക് യുഎസിന്‍റെ സമ്പത്ത് വ്യവസ്ഥയില്‍ പ്രതിസന്ധികള്‍ രൂപപ്പെട്ടിരുന്നെങ്കിലും നിലവില്‍ സമ്പത്ത് വ്യവസ്ഥ ഭദ്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2020ല്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ നേട്ടം ട്രംപിന് നേട്ടമാകുമെന്നാണ് റിപബ്ലിക്കന്‍ പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. നിലവില്‍ 3.6 ശതമാനമാണ് യുഎസിലെ തൊഴിലില്ലായ്മ. അമ്പത് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറവ് തൊഴിലില്ലായ്മയാണിതെന്ന് തൊഴില്‍ വകുപ്പ് പറയുന്നു. ഇതിന് പുറമെ മണിക്കൂറില്‍ തൊഴിലാളികളുടെ വേതനത്തില്‍ 3.2 ശതമാനത്തിന്‍റെ വളര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ABOUT THE AUTHOR

...view details