പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു - ജമ്മു ഏറ്റുമുട്ടൽ
സംഭവസ്ഥലത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. സുരക്ഷാ സേന തെരച്ചിൽ തുടരുന്നു

1
ശ്രീനഗർ: പുൽവാമയിലെ പാംപോരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ത്രീവ്രവാദികൾ കൊല്ലപ്പെട്ടു. സംഭവസ്ഥലത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. ഒരു തീവ്രവാദി കീഴടങ്ങിയതായി സുരക്ഷാ സേന അറിയിച്ചു. ഏറ്റുമുട്ടൽ തുടരുകയാണ്. വ്യാഴാഴ്‌ച രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. തീവ്രവാദികൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പ് നടത്തി. സംഭവത്തിൽ രണ്ട് അജ്ഞാതർക്ക് പരിക്കേറ്റു.