കേരളം

kerala

ETV Bharat / briefs

സിക്കിമില്‍ രണ്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - sikkim covid cases

ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 87 ആയി

sikkim
sikkim

By

Published : Jun 27, 2020, 5:03 PM IST

ഗാങ്ടോക്ക്:രണ്ടുപേര്‍ക്ക് കൂടി സിക്കിമില്‍ കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 87 ആയിയെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മുപ്പത്തൊന്നുകാരനായ ഐടിബിപി ജവാന്‍ നോര്‍ത്ത് സിക്കിമിലെ ഒരു ക്വാറന്‍റൈന്‍ സെന്‍ററില്‍ കഴിയുകയാണെന്നും ഇദ്ദേഹം സോനെപട്, ഹരിയാന കൂടാതെ മറ്റ് നിരവധി സ്ഥലങ്ങളിലൂടെയും സഞ്ചരിച്ചതായി ഡയറക്ടര്‍ ജനറലും ആരോഗ്യ വിഭാഗം സെക്രട്ടറിയുമായ ഡോ.പെമ ടിബൂട്ടിയ അറിയിച്ചു. ഈസ്റ്റ് സിക്കിമില്‍ നിന്നുള്ള 22 കാരനായ എസ്എസ്ബി ജവനാണ് മറ്റൊരാള്‍. നോര്‍ത്ത് സിക്കിമിലെ ആദ്യത്തെ കൊവിഡ് കേസാണ് ഐടിബിപി ജവാന്റേത്. 39 പേര്‍ ഇതുവരെ രോഗവിമുക്തി നേടി.

For All Latest Updates

ABOUT THE AUTHOR

...view details