പഞ്ചാബിൽ രണ്ട് കൊവിഡ് മരണം കൂടി - Punjab covid updates
സംസ്ഥാനത്ത് 1711 സജീവ കേസുകളാണുള്ളത്. 4408 പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ടെന്ന് ആരോഗ്യവിഭാഗം.
ചണ്ഡീഗഡ്: പഞ്ചാബിൽ കൊവിഡ് മൂലം രണ്ട് മരണങ്ങൾ കൂടി. ഇതോടെ മരണ സംഖ്യ 164 ആയി. പുതുതായി 175 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 6283 ആയി. പട്യാല, തൻ തരാൻ എന്നിവിടങ്ങളിലാണ് പുതുതായി മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് ലുധിയാനയിലാണ്. ഇവിടെ പുതുതായി 70 പേർക്ക് രോഗം സ്ഥിരീകരിച്ചു. പട്യാല (26), മൊഹാലി (16), ഫിറോസ്പൂർ (11), അമൃത്സർ (10), ഫരീദ്‌കോട്ട് (എട്ട്), ജലന്ധർ (ഏഴ്), സംഗ്രൂർ ( ആറ്), ഗുരുദാസ്പൂർ (അഞ്ച്), ബതിന്ദ, മൊഗ, പത്താൻകോട്ട് എന്നിവിടങ്ങളിൽ നാല്, ടാർ ടാരൻ, ഫത്തേഗർ സാഹിബ്, ഫാസിൽക, മൻസ എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതവും പുതുതായി റിപ്പോർട്ട് ചെയ്തു. ലുധിയാനയിലെ പുതിയ കേസുകളിൽ 26 ജയിൽ തടവുകാരും ഒരു പൊലീസുകാരനും നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഒരാളും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയ നാല് പേരും പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. 102 പേർ വിവിധ ആശുപത്രികളിൽ നിന്ന് രോഗവിമുക്തി നേടി. സംസ്ഥാനത്ത് 1711 സജീവ കേസുകളാണുള്ളത്. 4408 പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ടെന്ന് ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. ഇപ്പോൾ ചികിത്സയിൽ കഴിയുന്നവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇതുവരെ 337789 സാമ്പിളുകൾ പരിശോധിച്ചു.