വാഹനാപകടത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ മരിച്ചു - മുംബൈ
പതിനേഴ് വയസ് പ്രായമായ ആണ്‍കുട്ടികളാണ് മരിച്ചത്. അഞ്ജാതവാഹനത്തിനായി അന്വേഷണം ആരംഭിച്ചു
![വാഹനാപകടത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ മരിച്ചു mumbai](https://etvbharatimages.akamaized.net/etvbharat/prod-images/768-512-04:35-accident1-1406newsroom-1592131358-1030.jpg)
മുംബൈ:അഞ്ജാതവാഹനം സ്കൂട്ടറില്‍ ഇടിച്ച് ഞായറാഴ്ച താനെ നഗരത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ മരിച്ചു. പതിനേഴ് വയസ് പ്രായമായ ആണ്‍കുട്ടികളാണ് മരിച്ചത്. മന്‍പഡ ഭാഗത്തേക്ക് പോയ വാഹനമാണ് ആണ്‍കുട്ടികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ചതെന്ന് കപൂര്‍ബവ്ഡി പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മന്‍പഡ സ്വദേശികളായ ആണ്‍കുട്ടികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. അഞ്ജാതവാഹനത്തിനായി അന്വേഷണം ആരംഭിച്ചു. ഇതേ സ്ഥലത്ത് ശനിയാഴ്ച രാത്രി മറ്റൊരു വാഹനം മരത്തിലിടിച്ച് രണ്ടുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.