കേരളം

kerala

ETV Bharat / briefs

പുതിയ ടൂര്‍ണമെന്‍റുകളുടെ ഭാഗമാകുന്നതിനെ കുറിച്ച് രണ്ട് വട്ടം ആലോചിക്കും: സാനിയ - സാനിയ വാര്‍ത്ത

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക്ക് ദ്യോക്കോവിച്ച് സംഘടിപ്പിച്ച അഡ്രിയാ ടൂറിനിടെ നിരവധി പേര്‍ക്ക് കൊവിഡ് 19 ബാധിച്ച സാഹചര്യത്തിലാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ പ്രതികരണം.

sania news adria tour news സാനിയ വാര്‍ത്ത അഡ്രിയ ടൂര്‍ വാര്‍ത്ത
സാനിയ

By

Published : Jul 3, 2020, 6:53 PM IST

ഹൈദരാബാദ്: പുതിയ ടൂര്‍ണമെന്‍റുകളുടെ ഭാഗമാകുന്നതിനെ കുറിച്ച് ടെന്നീസ് താരങ്ങള്‍ രണ്ട് വട്ടം ആലോചിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് സാനിയ മിര്‍സ. അഡ്രിയ ടൂറുമായി ബന്ധപ്പെട്ട് മനസ് തുറക്കുകയായിരുന്നു സാനിയ. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് ഉൾപ്പെടെ നാല് ടെന്നീസ് താരങ്ങള്‍ക്ക് ഉള്‍പ്പെടെ നിരവധി പേർക്ക് ടൂര്‍ണമെന്‍റിനിടെ കൊവിഡ് 19 ബാധിച്ചിരുന്നു. ദ്യോക്കോവിച്ചിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്‍റ് കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.

ആഗോള തലത്തില്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം എന്ത് നടക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് സാനയ പറഞ്ഞു. പക്ഷെ അഡ്രിയ ടൂറിന് ശേഷം കോര്‍ട്ടിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് താരങ്ങള്‍ രണ്ട് വട്ടം ആലോചിക്കാന്‍ തുടങ്ങി. ഇതൊരു ആരോഗ്യ പ്രശ്നമാണ്, തമാശയല്ല. സാനിയ തുടര്‍ന്നു. നിലവില്‍ ഓരോ ദിവസവും തള്ളി നീക്കി കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ കാത്തിരുന്ന് കാണാമെന്ന നിലപാടെ ഇപ്പോള്‍ എടുക്കാനാകൂവെന്നും സാനിയ പറഞ്ഞു.

അമ്മയായതിന് ശേഷം ഈ വര്‍ഷം ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ താരം സാനിയ മിര്‍സ ടെന്നീസ് കോര്‍ട്ടിലേക്ക് ഉജ്ജ്വല തിരിച്ചുവരവാണ് നടത്തിയത്. കോര്‍ട്ടില്‍ അസാധാരണ ധൈര്യവും പ്രതിബന്ധതയും പ്രകടിപ്പിക്കുന്ന താരങ്ങള്‍ക്കാണ് ഈ പുരസ്കാരം നല്‍കുന്നത്. 2020ല്‍ ഹോബര്‍ട്ട് ഇന്‍റര്‍ നാഷണല്‍ ഡബിള്‍സ് കിരീടവും സാനിയ സ്വന്തമാക്കി.

ABOUT THE AUTHOR

...view details