കൊച്ചി:ലോകത്തെ പ്രമുഖ ഇരുചക്രവാഹന നിർമാതാക്കളായ ടിവിഎസ്സ് സ്ലിപ്പർ ക്ലച്ചോടുകൂടിയ അപ്പാച്ചെ ആർ ആർ 310 വിപണിയിൽ അവതരിപ്പിച്ചു. സമ്പന്നമായ ടിവിഎസ് റെയ്സിംഗ് പൈതൃകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അവതരിപ്പിക്കുന്ന പുതിയ മോഡൽ ഉപഭോക്താവിന്റെ റൈഡിങ് അനുഭവം മെച്ചപ്പെടുത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. സൂക്ഷ്മമായി ക്രാഫ്റ്റ് ചെയ്ത മോട്ടോർ സൈക്കിളിന്റെ സ്ലിപ്പർ പ്രവർത്തനം പെട്ടെന്നുള്ള ഡൗൺഷിഫ്റ്റ് മൂലമുള്ള വീൽ ഹോപ്, ചെയിൻ വിപ്പ് എന്നിവ തടയും.
റെയ്സ് ട്യൂൺഡ് സ്ലിപ്പർ ക്ലച്ച് ടെക്നോളജിയുമായി ടിവിഎസ് അപ്പാച്ചെ - സ്ലിപ്പർ ക്ലച്ച്
സൂക്ഷ്മമായി ക്രാഫ്റ്റ് ചെയ്ത മോട്ടോർ സൈക്കിളിന്റെ സ്ലിപ്പർ പ്രവർത്തനം പെട്ടെന്നുള്ള ഡൗൺഷിഫ്റ്റ് മൂലമുള്ള വീൽ ഹോപ്, ചെയിൻ വിപ്പ് എന്നിവ തടയും
tvs
ഒരു അസിസ്റ്റ് ഫംഗ്ഷനൊപ്പം സംവിധാനം ചെയ്തിരിക്കുന്ന സിസ്റ്റം ക്ലച്ച് ഇടപെഴകൽ ശക്തി വർധിപ്പിച്ചു കൊണ്ട് ക്ലച്ച് പ്ലേറ്റുകൾ ദൃഢമായി ലോക്ക് ചെയ്യുന്നതുവഴി ക്ലച്ച് പ്രയത്നത്തിന് കാരണമാകും. സിറ്റി, ഹൈവേ, ട്രാക്ക് ഡ്രൈവിങ്ങിൽ ഇതിന്റെ ഗുണം അനുഭവിക്കാനാകും. വെർട്ടിക്കൽ സ്പീഡോടാക്കോമീറ്റർ, ആറ് സ്പീഡ് ഗിയർ ബോക്സ്, എൽഇഡി ട്വൻ പ്രൊജക്ടർ ഹെഡ് ലാമ്പുകൾ, സ്ട്രീറ്റ് സ്പോട്ട് ടയർ തുടങ്ങിയ സവിശേഷതകളുമായാണ് ടിവിഎസ് അപ്പാച്ചെ ആർ ആർ വിപണിയിലെത്തുന്നത്.
Last Updated : May 30, 2019, 5:21 PM IST