കേരളം

kerala

ETV Bharat / briefs

തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഈദ് നമസ്ക്കാരം - palayam

പാളയം ഇമാം വിപി ശുഹൈബ് മൗലവി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി

ഈദ് നമസ്ക്കാരം തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്നു

By

Published : Jun 5, 2019, 10:21 AM IST

Updated : Jun 5, 2019, 11:33 AM IST

തിരവനന്തപുരം: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഈദ് നമസ്ക്കാരം തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്നു. പാളയം ഇമാം വിപി ശുഹൈബ് മൗലവി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ചില യുവാക്കളുടെ കൈകളാൽ ഇസ്ലാം തെറ്റിദ്ധരിക്കപ്പെടുന്നു. പവിത്രമായ വിശ്വാസങ്ങളെ ചിലർ കളങ്കപ്പെടുത്തുകയാണെന്നും ഷുഹൈബ് മൗലവി പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. 'ഇസ്ലാം ശ്രീലങ്കൻ യുവതയ്‌ക്കൊപ്പം ആക്രമണം നടത്തിയത് മാലാഖമാരല്ല ചെകുത്താൻമാരാണ്. ചിലർ പവിത്രമായ വിശ്വാസങ്ങളെ അവരുടെ അജണ്ടകൾ സാക്ഷാത്കരിക്കാൻ ദുരുപയോഗം ചെയ്യുന്നു. തീവ്ര വംശീയതയിലൂന്നിയ പ്രത്യയശാസ്ത്രങ്ങളെ ജനാധിപത്യ രീതിയിൽ എതിർക്കണം. ഇത്തരം പ്രത്യയശാസ്ത്രങ്ങൾ ലോകസമാധാനത്തിന് എതിരാണ്. എല്ലാവരും ഒറ്റക്കെട്ടായി അക്രമത്തെ എതിർത്താൽ ലോക സമാധാനം തിരികെ കൊണ്ടുവരാനാകും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി വിശ്വസികളാണ് ഈദ് നമസ്ക്കാരത്തിന് എത്തിയത്.

തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഈദ് നമസ്ക്കാരം

.

Last Updated : Jun 5, 2019, 11:33 AM IST

ABOUT THE AUTHOR

...view details